രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്താൻ പരിശ്രമിക്കുന്ന കേരളത്തിന് രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ നഷ്ടം. ഇന്ന് അഞ്ചാം ദിനം ചായക്ക് പിരിയുമ്പോൾ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 93 റൺസിൽ നിൽക്കുന്നു. 28 ഓവറുകളോളം ആണ് ഇനി ഇന്ന് ബാക്കിയുള്ളത്.

ഈ സെഷനിൽ കേരളത്തിന് 4 വിക്കറ്റുകൾ ആണ് നഷ്ടമായത്. 9 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 1 റൺ എടുത്ത വരുൺ നായനാർ, 10 റൺസ് എടുത്ത സച്ചിൻ ബേബി എന്നിവർ നിരാശപ്പെടുത്തി. രോഹൻ കുന്നുമ്മൽ 32 റൺസ് എടുത്താണ് പുറത്തായത്.
ഇപ്പോൾ 23 റൺസുമായി ജലജ് സക്സേനയും 8 റൺസ് എടുത്ത് ഇമ്രാനും ആണ് ക്രീസിൽ ഉള്ളത്.
ആദ്യ ഇന്നിംഗ്സിൽ 2 റൺസ് ലീഡ് നേടിയ കേരളം ഇപ്പോൾ 95 റൺസ് മുന്നിലാണ്. ഇന്ന് കളി സമനിലയിൽ ആയാൽ കേരളം അവരുടെ ആദ്യ രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിക്കും.
ആദ്യ ഇന്നിങ്സിൽ 457 റൺസ് എടുത്ത കേരളം ഗുജറാത്തിനെ 455 റൺസിന് ഓളൗട്ട് ആക്കിയാണ് 2 റൺസിന്റെ ലീഡ് നേടിയത്. ഇന്ന് 27 റൺസ് ലീഡ് എടുക്കാൻ വേണ്ടിയിരുന്ന ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ 25 റൺസിനിടയിൽ വീഴ്ത്താൻ കേരളത്തിനായി.