ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിന് മുമ്പ് പാകിസ്ഥാന് വലിയ ഉത്തേജനം ലഭിച്ചു. സ്റ്റാർ പേസർ ഹാരിസ് റൗഫ് കളിക്കാൻ യോഗ്യനാണെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. അടുത്തിടെ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ റൗഫിന് നെഞ്ചിന്റെ അടിഭാഗത്ത് പേശിവേദന അനുഭവപ്പെട്ടിരുന്നു.

ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ 6.2 ഓവർ എറിഞ്ഞതിന് ശേഷം അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വന്നു. തുടർന്ന് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി.
അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. പേസർ സുഖം പ്രാപിച്ചതായും ഇപ്പോൾ ടൂർണമെന്റിന് തയ്യാറാണെന്നും പാകിസ്ഥാൻ ടീമിനോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഫെബ്രുവരി 19 ന് ന്യൂസിലൻഡിനെതിരെയാണ് പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത്.