ബാബർ അസം ഓപ്പണറായി ഇറങ്ങുന്നതിന് പകരം ഏകദിനങ്ങളിൽ മൂന്നാം സ്ഥാനത്ത് കളിക്കണമെന്ന് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ സമീപകാല ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്ഥാൻ ബാബറിനെ ഓപ്പണറായി പരീക്ഷിച്ചു, പക്ഷേ അദ്ദേഹം ആ പൊസിഷനിൽ ഫോം കണ്ടെത്താൻ പാടുപെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് 62 റൺസ് മാത്രമേ ബാബറിന് നേടാൻ ആയുള്ളൂ.

ജിയോ സൂപ്പർ ടിവിയോട് സംസാരിച്ച ആമിർ, ബാബറിന്റെ ശക്തി മൂന്നാം സ്ഥാനത്താണ് എന്നും ഓപ്പണിംഗ് ഇറക്കരുത് എന്നും പറഞ്ഞു.
“ബാബറിന്റെ കരുത്ത് മൂന്നാം സ്ഥാനത്താണ്, ഇന്നിംഗ്സ് എങ്ങനെ നിർമ്മിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഏകദിനങ്ങളിൽ ഓപ്പണറുടെ റോൾ ടി20, ടെസ്റ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. അദ്ദേഹം ഘട്ടങ്ങളായി കളിക്കേണ്ടതുണ്ട് – തുടക്കത്തിൽ തന്നെ അവസരങ്ങൾ എടുക്കുകയും പിന്നീട് ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്യുക. ബാബർ അല്ല അതിന് യോജിച്ച താരം” ആമിർ പറഞ്ഞു.
പാകിസ്ഥാന്റെ ഏറ്റവും വലിയ കളിക്കാരിൽ ഒരാളായ ബാബറിനെ അപരിചിതമായ ഒരു റോളിൽ ഇറക്കുന്നതിന് പകരം അദ്ദേഹത്തിന്റെ സ്വാഭാവിക സ്ഥാനത്ത് കളിക്കാൻ അനുവദിക്കണമെന്ന് ആമിർ പറഞ്ഞു.