മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് അവരുടെ സ്റ്റാർ വിംഗർ അമദ് ദിയാലോ സീസണിൽ നിന്ന് പുറത്തായി. പരിക്കേറ്റ 21 കാരന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇത് യുണൈറ്റഡിനും മാനേജർ റൂബൻ അമോറിമിനും വലിയ തിരിച്ചടിയാണ്.

ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഈ സീസണിൽ സംഭാവന ചെയ്ത അമദ് ഈ സീസണിൽ യുണൈറ്റഡിന്റെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു. കഴിഞ്ഞ ആഴ്ച ലിസാൻഡ്രോ പരിക്ക് കാരണം ദീർഘാകാലം പുറത്തിരിക്കും എന്ന വാർത്ത വന്നതിനു പിന്നാലെയാണ് അമദും പുറത്തായിരിക്കുന്നത്. കോബി മൈനുവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റിൽ ചേർന്നിട്ടുണ്ട്. മൈനൂ രണ്ട് ആഴ്ച എങ്കിലും പുറത്തായിരിക്കും.