മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ കോബി മൈനൂവിന് പരിക്കേറ്റു, ആഴ്ചകളോളം താരം പുറത്തിരിക്കേണ്ടി വന്നേക്കാമെന്ന് ദി അത്‌ലറ്റികിന്റെ ലോറി വിറ്റ്‌വെൽ റിപ്പോർട്ട് ചെയ്തു. മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ പുതിയൊരു റോളിൽ ഫോമിലേക്ക് ഉയരുകയായിരുന്ന യുവതാരത്തിന് ഇത് വലിയ തിരിച്ചടിയാണ്. യുണൈറ്റഡിന്റെ സമീപകാല പോരാട്ടങ്ങളിലെ ചില പോസിറ്റീവുകളിൽ ഒന്നായിരുന്നു മൈനുവിന്റെ പ്രകടനങ്ങൾ, നിലവിൽ പ്രീമിയർ ലീഗിൽ ടീം 13-ാം സ്ഥാനത്താണ്.

യുണൈറ്റഡിന് നാളെ, ടോട്ടൻഹാമിനെതിരായ നിർണായക മത്സരം ഉണ്ട്. മധ്യനിര താരങ്ങളായ മാനുവൽ ഉഗാർതെയും കോളിയറും പരിക്കിന്റെ പിടിയിലാണെന്നുൻ റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ആഴ്ച ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റ വിഷമത്തിൽ ഇരിക്കവെ ആണ് യുണൈറ്റഡിനെ കൂടുതൽ പരിക്കുകൾ വേട്ടയാടുന്നത്.