ചാമ്പ്യൻസ് ട്രോഫി വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ അവസാന ഐസിസി ടൂർണമെന്റായിരിക്കുമെന്ന് ആകാശ് ചോപ്ര. 2027 ലെ ഏകദിന ലോകകപ്പ് വരെ അവർ കളിക്കില്ല എന്ന് ആകാശ് ചോപ്ര പറയുന്നു.

“ഞാൻ വളരെ ഹൃദയഭാരത്തോടെയാണ് പറയുന്നത്… ഇവർ മൂവരും ഇനി ഒരു ഐ സി സി ടൂർണമെന്റ് കളിക്കാൻ സാധ്യതയില്ല. ചാമ്പ്യൻസ് ട്രോഫി നടക്കാൻ പോകുന്നു, അതിനുശേഷം, ഈ വർഷം മറ്റൊരു ഐസിസി ടൂർണമെന്റ് ഉണ്ടാകും, അത് WTC (ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്) ഫൈനൽ ആണ്, ഞങ്ങൾ അവിടെ എത്തിയിട്ടില്ല. അതിനാൽ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരിൽ ആരും ആ മത്സരത്തിൽ പങ്കെടുക്കില്ല,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“അതിനുശേഷം, അടുത്ത വർഷത്തെ ഐസിസി ഇവന്റ് ടി20 ലോകകപ്പാണ്, പക്ഷേ മൂവരും ആ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. അതിനാൽ മൂവരും അവിടെ കളിക്കില്ല. 2027 ൽ ഏകദിന ലോകകപ്പ് ആയിരിക്കും, അത് അൽപ്പം അകലെയാണ്. 2027 ആകുമ്പോഴേക്കും ലോകം വളരെ വ്യത്യസ്തമായിരിക്കും. ഇത് അവരുടെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.