ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ എടിപി 500 റിയോ ഡി ജനീറോ മെയിൻ ഡ്രോയിൽ സ്ഥാനം ഉറപ്പിച്ചു. 2025 ലെ വെല്ലുവിളി നിറഞ്ഞ തുടക്കത്തിന് ശേഷമാണ് നാഗലിന് ഈ നല്ല വാർത്ത വരുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ തുടക്കത്തിൽ തന്നെ നാഗൽ പുറത്തായിരുന്നു. എടിപി റാങ്കിംഗിൽ ആദ്യ 100 ൽ നിന്നും അദ്ദേഹം പുറത്തായിരുന്നു.

ഓക്ക്‌ലൻഡിൽ മികച്ച യോഗ്യതാ റൗണ്ടും അഡ്രിയാൻ മന്നാരിനോയ്‌ക്കെതിരായ വിജയവും ഉണ്ടായിരുന്നിട്ടും, കളിമൺ കോർട്ടിൽ തിരിച്ചടികൾ നേരിട്ട അദ്ദേഹം റൊസാരിയോ ചലഞ്ചറിലും പരാജയപ്പെട്ടു,
നിർണായക റാങ്കിംഗ് പോയിന്റുകൾ നേടുന്നതിന് ഈ റിയോ അവസരം ഉപയോഗിക്കാൻ ആകും നാഗൽ ശ്രമിക്കുന്നത്.