കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ ന്യൂസിലൻഡ് പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം നേടി. പേസ് ബൗളർ വിൽ ഒ’റൂർക്ക് 4 വിക്കറ്റുമായി തിളങ്ങിയ മത്സരത്തിൽ ന്യൂസിലൻഡ് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ 49.3 ഓവറിൽ 242 റൺസിൽ ഒതുക്കി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ (46), ആഗ സൽമാൻ (45) എന്നിവരാണ് പാകിസ്ഥാന്റെ ടോപ് സ്കോറർമാർ ആയത്.

മറുപടിയായി, ഡാരിൽ മിച്ചൽ (57), ടോം ലാതം (56), ഡെവൺ കോൺവേ (48) എന്നിവരുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് 45.2 ഓവറിൽ ലക്ഷ്യം പിന്തുടർന്നു. മിച്ചലും ലാഥമും ചേർന്ന് 87 റൺസ് നേടിയ കൂട്ടുകെട്ട് സുഖകരമായ ഫിനിഷിംഗ് ഉറപ്പാക്കി. ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ഈ വിജയം ന്യൂസിലൻഡിന് ആത്മവിശ്വാസം നൽകും.