ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ല ലയണൽ മെസ്സി ആണ് എക്കാലത്തെയും മികച്ച ഫുട്ബോൾ താരം എന്ന് ആവർത്തിച്ച് ഡി മരിയ. താൻ ആണ് ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാൾഡോക്ക് എന്നും ഉള്ളതാണ് എന്നും ഡി മരിയ പറഞ്ഞു.

“ക്രിസ്റ്റ്യാനോ തന്നെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന് വിളിക്കുന്നുണ്ടോ? അത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. നാല് വർഷം ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു. അദ്ദേഹം എപ്പോഴും അത്തരം പ്രസ്താവനകൾ നടത്തി, എല്ലായ്പ്പോഴും മികച്ചവനാകാൻ ശ്രമിച്ചു. പക്ഷേ, മാന്ത്രിക വടി കൊണ്ട് സ്പർശിക്കപ്പെട്ട മറ്റൊരാൾ (മെസ്സി) ജനിച്ചതിനാൽ, തെറ്റായ തലമുറയിലാണ് റൊണാൾഡോ ജനിച്ചത് എന്ന് കരുതി അദ്ദേഹം സമാധാനിക്കുക.” ഡി മരിയ പറഞ്ഞു.
“സത്യം നമ്പറുകൾ നോക്കിയാൽ മനസ്സിലാലും. ഒരാൾക്ക് എട്ട് ബാലൺ ഡി ഓർ അവാർഡുകൾ, മറ്റേയാൾക്ക് അഞ്ച്. അതൊരു വലിയ വ്യത്യാസമാണ്. ലോകകപ്പ് ചാമ്പ്യനാകുക എന്നത് മറ്റൊരു വലിയ വ്യത്യാസമാണ്, അതുപോലെ തന്നെ രണ്ട് കോപ്പ അമേരിക്കകളും. നിരവധി, നിരവധി വ്യത്യാസങ്ങളുണ്ട്.” ഡി മരിയ പറഞ്ഞു.
“പിന്നെ, മത്സരങ്ങളിലും, ഓരോ കളിയുടെയും ഓരോ മിനിറ്റിലും നിങ്ങൾക്ക് അത് കാണാൻ കഴിയും. ഒരാൾ തന്റെ വീട്ടിലെ പിച്ചിൽ ഉള്ളത് പോലെ അനായാസനായാണ് കളിക്കുന്നത്. കാര്യങ്ങൾ അങ്ങനെയാണ്.” ഡി മരിയ പറഞ്ഞു
“റൊണാൾഡോ എപ്പോഴും അദ്ദേഹത്തെ ഉയർത്തിയാണ് സംസാരിച്ചിട്ടുള്ളത്. അവൻ എപ്പോഴും അതുപോലെയാണ്. എന്നെ സംബന്ധിച്ച് ലിയോ ആണ് ലോകത്തിലെ ഏറ്റവും മികച്ചവൻ, ചരിത്രത്തിലെ ഏറ്റവും മികച്ചവനും, സംശയമില്ല.” – അദ്ദേഹം കൂട്ടിച്ചേർത്തു