2025-ൽ ദുബായിലും പാകിസ്ഥാനിലും നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ കളിക്കാരുടെ കുടുംബാംഗങ്ങൾ അവരുടെ ഒപ്പം യാത്ര ചെയ്യുന്നത് ബി സി സി ഐ തടയും. ടീമിന്റെ പുതിയ യാത്രാ നയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നടപ്പിലാക്കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
![Picsart 24 06 13 13 20 03 647](https://fanport.in/wp-content/uploads/2024/06/Picsart_24-06-13_13-20-03-647-1024x683.jpg)
ഈ ടൂർണമെന്റിൽ ആകും ആദ്യമായി ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ മാത്രമേ കുടുംബാംഗങ്ങൾക്ക് കളിക്കാരോടൊപ്പം താമസിക്കാൻ ഇപ്പോൾ അനുവാദമുള്ളൂ.
ചാമ്പ്യൻസ് ട്രോഫി മൂന്ന് ആഴ്ച മാത്രം നീണ്ടുനിൽക്കുന്നതിനാൽ, കളിക്കാർ ഒറ്റയ്ക്ക് യാത്ര ചെയ്യും, ഫെബ്രുവരി 15-ന് ടീം ദുബായിലേക്ക് പുറപ്പെടും. ഏതെങ്കിലും കളിക്കാരൻ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ ചെലവുകളും അവർ വ്യക്തിപരമായി വഹിക്കേണ്ടിവരും.
ജൂൺ-ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പര്യടനത്തിൽ, കളിക്കാരുടെ കുടുംബങ്ങൾക്ക് രണ്ടാഴ്ചത്തെ താമസം അനുവദിക്കും എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയിൽ ഇന്ത്യ 1-3 ന് ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെയാണ് പുതിയ നയം വന്നത്.