ഐപിഎൽ 2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രജത് പട്ടീദാർ തന്റെ സന്തോഷം പങ്കുവെച്ചു.
![Picsart 25 02 13 12 19 05 391](https://fanport.in/wp-content/uploads/2025/02/Picsart_25-02-13_12-19-05-391-1024x683.jpg)
“എനിക്ക് ഇപ്പോൾ ശരിക്കും സന്തോഷം തോന്നുന്നു. എന്റെ ക്യാപ്റ്റൻസി രീതിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ എന്റെ കളിക്കാരെ പിന്തുണയ്ക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്ന് കരുതുന്നു. എന്നെ സഹായിക്കാൻ ഒരു കൂട്ടം ലീഡേഴ്സ് ഈ ടീമിൽ ഉണ്ട്. വിരാടിനെ പോലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളിൽ നിന്ന് പഠിക്കാനുള്ള മികച്ച അവസരമാണിത്. വിരാടിന്റെ അനുഭവവും ആശയങ്ങളും തീർച്ചയായും എന്റെ ക്യാപ്റ്റൻസിക്ക് സഹായകമാകും,” പട്ടീദാർ പറഞ്ഞു.
മുൻകാല നേട്ടങ്ങളേക്കാൾ ഭാവിയിലാണ് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 31-കാരൻ ഊന്നിപ്പറഞ്ഞു, മുതിർന്ന കളിക്കാരിൽ നിന്ന് മാർഗ്ഗനിർദ്ദേശം തേടുന്നതിനൊപ്പം തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ പിറകോട്ട തിരിഞ്ഞു നോക്കുന്നില്ല, ഞാൻ ആകാംക്ഷയോടെ പുതിയ സീസണായി കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ധാരാളം പരിചയസമ്പന്നരായ കളിക്കാരുണ്ട്, പരിചയസമ്പന്നരായ ലീഡേഴ്സ്. എന്റെ ക്യാപ്റ്റൻസി രീതി വ്യത്യസ്തമാണ്. അതിനാൽ, ഞാൻ എന്റെ തോന്നലുകളെ പിന്തുണയ്ക്കും. ഒപ്പം മറ്റുള്ളവരിൽ നിന്നും സഹായവും തേടും,” അദ്ദേഹം കൂട്ടിച്ചേർത്തു.