ആർ സി ബി അവരുടെ പുതിയ ക്യാപ്റ്റൻ ആയി രജത് പടിദാറിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലെസിസിനെ റിലീസ് ചെയ്തതോടെ ആരാകും ആർ സി ബിയുടെ അടുത്ത ക്യാപ്റ്റൻ എന്ന് ഏവരും ഉറ്റു നോക്കുക ആയിരുന്നു. വിരാട് കോഹ്ലി ക്യാപ്റ്റൻ ആയി തിരിച്ചുവരുമോ എന്നുള്ള ചർച്ചകൾ അവസാനിപ്പിച്ചാണ് പടിദാറിനെ നിയമിച്ചുള്ള പ്രഖ്യാപനം വരുന്നത്.
മധ്യപ്രദേശിനെ സയ്യിദ് മുഷ്താഖ് അലി ടി 20 ട്രോഫി 2024 ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് രജത്. ആർസിബിക്കായി അവസാന സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവക്കുന്ന, രജത് പട്ടീദർ ആർ സി ബിക്ക് അവരുടെ ആദ്യ ഐ പി എൽ കിരീടം കൊണ്ടു തരും എന്ന് ആരാധാകർ പ്രതീക്ഷ വെക്കുന്നു.
.