അവസാന നിമിഷ ഗോളിൽ ലിവർപൂളിനെ തളച്ച് എവർട്ടൺ

Newsroom

Picsart 25 02 13 07 01 47 970
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുഡിസൺ പാർക്കിൽ നടന്ന അവസാന മെഴ്‌സിസൈഡ് ഡെർബിയിൽ ജെയിംസ് തർക്കോവ്‌സ്‌കിയുടെ അവസാന നിമിഷ ഗോളിലൂടെ എവർട്ടൺ ലിവർപൂളിനെ 2-2 എന്ന സമനിലയിൽ പിടിച്ചു.

1000828165

.ഇതോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന്റെ ലീഡ് രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ ഏഴ് പോയിന്റായി ഉയർന്നു. അതേസമയം എവർട്ടൺ തരംതാഴ്ത്തൽ മേഖലയിൽ നിന്ന് 10 പോയിന്റ് മുന്നിലെത്തി.

ഗുഡിസൺ പാർക്കിൽ ഇതുവരെ നടന്ന മേഴ്സിസൈഡ് ഡെർബിയികളിലെ 38ആം സമനില ആയി ഇത്. ജാരഡ് ബ്രാന്ത്‌വെയ്റ്റിന്റെ പാസിൽ നിന്ന് ബെറ്റോ 11-ാം മിനിറ്റിൽ എവർട്ടണ് ഇന്ന് ലീഡ് നേടി. എന്നിരുന്നാലും, അഞ്ച് മിനിറ്റിനകം മുഹമ്മദ് സലായുടെ ക്രോസിൽ നിന്ന് അലക്‌സിസ് മാക് അലിസ്റ്റർ ഹെഡ്ഡർ ചെയ്തതോടെ ലിവർപൂൾ പെട്ടെന്ന് സമനില നേടി.

73-ാം മിനിറ്റിൽ സലാ ലിവർപൂളിനെ മുന്നിലെത്തിച്ചു. ലിവർപൂൾ മൂന്ന് പോയിന്റുകളും നേടുമെന്ന് തോന്നിയ സമയത്ത്, 98-ാം മിനിറ്റിൽ തർക്കോവ്സ്കി ടോപ് കോർണറിലേക്ക് ഒരു അതിശയകരമായ ഷോട്ട് പായിച്ച് സമനില നേടി.