കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്ക 49 റൺസിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ഒരുക്കങ്ങൾക്ക് വലിയ തിരിച്ചടിയാണിത്.
![1000827670](https://fanport.in/wp-content/uploads/2025/02/1000827670-1024x683.jpg)
ശ്രീലങ്കയുടെ ഇന്നിംഗ്സ് തുടക്കത്തിൽ 55 ന് 5 എന്ന നിലയിൽ തകർന്നിരുന്നു, പക്ഷേ ചാരിത് അസലങ്കയുടെ 127 റൺസിന്റെ വീരോചിതമായ ഇന്നിംഗ്സ് കളിയുടെ ഗതി മാറ്റിമറിച്ചു. ഡുനിത് വെല്ലലേയ്ക്കും എഷാൻ മലിംഗയ്ക്കും ഒപ്പം ചേർന്ന് നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ചുകൊണ്ട് അസലങ്ക ശ്രീലങ്കയെ 46 ഓവറിൽ 214 റൺസിലെത്തിച്ചു.
ഓസ്ട്രേലിയയുടെ ചെയ്സ് തുടക്കം മുതൽ പാളി. 3 ന് 18 എന്ന നിലയിൽ ആയി. സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാനെ പോലുള്ള പരിചയസമ്പന്നരായ ബാറ്റ്സ്മാൻമാർക്ക് പോലും ഇന്നിംഗ്സ് പടുത്ത് ഉയർത്താൻ കഴിഞ്ഞില്ല. അലക്സ് കാരി (41), ആരോൺ ഹാർഡി (32) എന്നിവർ മാത്രമാണ് ആകെ തിളങ്ങിയത്. നാല് വിക്കറ്റുകൾ വീഴ്ത്തി മഹേഷ് തീക്ഷണ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി, വെല്ലലേഹ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശക്തമായ പിന്തുണ നൽകി.