ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ടൈയുടെ ആദ്യ പാദത്തിൽ പാരീസ് സെന്റ്-ജെർമെയ്ൻ ബ്രെസ്റ്റിനെതിരെ 3-0 ന് വിജയിച്ചു. ഔസ്മാൻ ഡെംബെലെ ഇരട്ട ഗോളുകൾ നേടി തന്റെ തകർപ്പൻ ഫോം തുടർന്നു. ആദ്യ പകുതിയുടെ മധ്യത്തിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് വിറ്റിഞ്ഞ ആദ്യ ഗോൾ നേടി. പകുതി സമയത്തിന് തൊട്ടുമുമ്പും പിന്നെ 66-ാം മിനിറ്റിലും ഗോൾ കൂടി നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു.
![1000827226](https://fanport.in/wp-content/uploads/2025/02/1000827226-1024x683.jpg)
ഡെംബെലെ ഈ സീസണിൽ ഇതുവരെ 23 ഗോളുകൾ നേടിയിട്ടുണ്ട്. അവസാന നാല് മത്സരങ്ങളിൽ നിന്ന് മാത്രമായി 10 ഗോളുകൾ അദ്ദേഹം നേടി. റൗണ്ട് ഒഫ് 16-ലേക്ക് മുന്നേറിയാൽ ലിവർപൂളിനെയോ ബാഴ്‌സലോണയെയോ ആകും പി എസ് ജി നേരിടുക.