ഇന്ത്യക്ക് വൻ തിരിച്ചടി!! ബുംറ ചാമ്പ്യൻസ് ട്രോഫിക്ക് ഇല്ല

Newsroom

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പ്രധാന മാറ്റങ്ങൾ വരുത്തി അവസാന ടീം പ്രഖ്യാപിച്ചു. പുറംവേദനയെ തുടർന്ന് ജസ്പ്രീത് ബുംറ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം ഹർഷിത് റാണയെ ഉൾപ്പെടുത്തി. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെയും ടീമിൽ ഉൾപ്പെടുത്തി.

Picsart 24 06 29 17 17 02 733

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.

റിസേർവ്സ്: യശസ്വി ജയ്‌സ്വാൾ, മുഹമ്മദ് സിറാജ്, ശിവം ദുബെ, ആവശ്യമെങ്കിൽ ഇവർ ലഭ്യമാകും.