ന്യൂ ഓർലിയാൻസിലെ സീസേഴ്‌സ് സൂപ്പർഡോമിൽ നടന്ന സൂപ്പർ ബൗൾ LIX-ൽ ഫിലാഡൽഫിയ ഈഗിൾസ് കൻസാസ് സിറ്റി ചീഫ്സിനെതിരെ 40-22 എന്ന സ്കോറിന് തോൽപ്പിച്ച് കിരീടം നേടി. രണ്ട് വർഷം മുമ്പ് ചീഫ്സിനോട് നേരിട്ട നേരിയ തോൽവിക്ക് പ്രതികാരം ചെയ്തുകൊണ്ടുള്ള ഈ വിജയം അവരുടെ രണ്ടാമത്തെ സൂപ്പർ ബൗൾ കിരീടമാണ് നേടിക്കൊടുത്തത്.
![1000824852](https://fanport.in/wp-content/uploads/2025/02/1000824852-1024x683.jpg)
ക്വാർട്ടർബാക്ക് ജലൻ ഹർട്ട്സ് ഈഗിൾസിന്റെ താരമായി മാറി. തുടർച്ചയായ മൂന്നാം സൂപ്പർ ബൗൾ വിജയം ലക്ഷ്യമിട്ട ചീഫ്സിന് ഇന്ന് അവരുടെ പതിവ് മികവിലേക്ക് എത്താൻ ആയില്ല.
ഇന്ന് മത്സരം കാണാൻ ടെയ്‌ലർ സ്വിഫ്റ്റ്, ലയണൽ മെസ്സി, ജെയ്-സെഡ്, ബ്രാഡ്‌ലി കൂപ്പർ എന്നിവരുൾപ്പെടെയുള്ള താരനിബിഡമായ പ്രേക്ഷകർ പങ്കെടുത്തു. കെൻഡ്രിക് ലാമർ നയിച്ച ഹാഫ്‌ടൈം ഷോ മത്സരത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.