പരിക്ക് കാരണം ജേക്കബ് ബെഥേൽ ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി

Newsroom

Picsart 25 02 09 14 11 07 300

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ജേക്കബ് ബെഥേലിനെ ഇംഗ്ലണ്ട് പിൻവലിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹം ഈ സീരീസിക് ഇനി കളിക്കില്ല എന്ന് സ്ഥിരീകരിച്ചു, ബാറ്റർ ടോം ബാന്റണിനെ പകരക്കാരനായി ടീമിലേക്ക് ഉൾപ്പെടുത്തിയതായും പ്രഖ്യാപിച്ചു.

1000824294

2020 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനായി അവസാനമായി ഏകദിനം കളിച്ച ബാന്റൺ, ഐഎൽടി 20-യിൽ മികച്ച ഫോമിലായിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് മുമ്പ് അഹമ്മദാബാദിൽ ഇംഗ്ലണ്ട് ടീമിനൊപ്പം അദ്ദേഹം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.