കരബാവോ കപ്പ് സെമിഫൈനലിൽ ന്യൂകാസിലിനെതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ ആഴ്സണൽ വിംഗർ ഗബ്രിയേൽ മാർട്ടിനെല്ലി ഒരു മാസത്തിൽ അധികം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണ് താരത്തിനേറ്റത്. ഇത് ഒരു മാസത്തിലധികം കാലം മാർട്ടിനെല്ലിയെ പുറത്തിരുത്തും എന്ന് ക്ലബ് അറിയിച്ചു.
ബുക്കായോ സാക്ക, ഗബ്രിയേൽ ജീസസ് തുടങ്ങിയ പ്രധാന കളിക്കാരും പരിക്കേറ്റ് പുറത്തായതിനാൽ ആഴ്സണലിന് ഈ വാർത്ത വലിയ ആശങ്ക നൽകും.