ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നാൽപ്പതാം വയസ്സിലും ഗോളടി തുടരുന്നു. തന്റെ നാൽപ്പതാം പിറന്നാൾ കഴിഞ്ഞ് നടന്ന മത്സരത്തിൽ ഇന്ന് അൽ നസറിനായി റൊണാൾഡോ ഗോൾ നേടി. സൗദി പ്രൊ ലീഗിൽ അൽ ഫഹയെ നേരിട്ട അൽ നസർ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് വിജയിച്ചു.
പുതിയ സൈനിംഗ് ജോൺ ഡുറാൻ ഇന്ന് അൽ നസറിനായി ഇരട്ട ഗോളുകൾ നേടി. 22ആം മിനുറ്റിൽ ആയിരുന്നു ഡുരന്റെ ആദ്യ ഗോൾ. 72ആം മിനുറ്റിൽ താരം ലീഡ് ഇരട്ടിയാക്കി. 74ആം മിനുറ്റിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. റൊണാൾഡോയുടെ 924ആം കരിയർ ഗോളാണ് ഇത്.
ഈ വിജയത്തോടെ അൽ നസർ 41 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. ഒന്നാമതുള്ള ഇത്തിഹാദിനെകകൾ 8 പോയിന്റ് പിറകിലാണ് അൽ നസർ.