ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കില്ല

Newsroom

Picsart 25 02 07 10 09 55 942
Download the Fanport app now!
Appstore Badge
Google Play Badge 1

താലിബാന്റെ വനിതാ അവകാശങ്ങൾക്കെതിരായ അടിച്ചമർത്തൽ കാരണം അഫ്ഗാനെതിരായ മത്സരൻ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടും, ഫെബ്രുവരി 26 ന് ലാഹോറിൽ അഫ്ഗാനെതിരായ മത്സരം കളിക്കും എന്ന് ഇംഗ്ലണ്ട് അറിയിച്ചു. യുകെ സർക്കാരുമായും ഐസിസിയുമായും കളിക്കാരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഈ തീരുമാനം സ്ഥിരീകരിച്ചു.

1000821968

ബ്രിട്ടീഷ് നിയമനിർമ്മാതാക്കളും ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രിയുമായ ഗെയ്റ്റൺ മക്കെൻസിയും മത്സരം ബഹിഷ്‌കരിക്കാൻ ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇസിബി കളിയുമായി മുന്നോട്ട് പോകാൻ തന്നെ തയ്യാറായി. നിരവധി അഫ്ഗാനികൾക്ക് ക്രിക്കറ്റ് ഇപ്പോഴും സന്തോഷത്തിന്റെ ഉറവിടമാണെന്ന് എ സി ബി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ നാടുകടത്തപ്പെട്ട വനിതാ കളിക്കാർക്കുള്ള അഭയാർത്ഥി ഫണ്ടിലേക്ക് ഇസിബി 100,000 പൗണ്ട് സംഭാവന ചെയ്തിട്ടുണ്ട്.