ആൻഫീൽഡിൽ ടോട്ടനം ഹോട്സ്പറിനെതിരെ 4-0 എന്ന ആധിപത്യ വിജയം നേടി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ എത്തി ആദ്യ പാദത്തിലെ 1-0 എന്ന തോൽവി മറികടന്ന് 4-1 എന്ന അഗ്രഗേറ്റ് വിജയത്തോടെ ആണ് അവർ ലീഗ് കപ്പ് ഫൈനലിലേക്ക് മുന്നേറിയത്. കോഡി ഗാക്പോ, മുഹമ്മദ് സലാ (പെനാൽറ്റി), ഡൊമിനിക് സോബോസ്ലായ്, വിർജിൽ വാൻ ഡൈക് എന്നിവരുടെ ഗോളുകൾ വിജയം ഉറപ്പിച്ചു.
![1000821855](https://fanport.in/wp-content/uploads/2025/02/1000821855-1024x682.jpg)
മാർച്ച് 16 ന് വെംബ്ലിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ ആകും ഫൈനലിൽ ലിവർപൂൾ നേരിടുക. ന്യൂകാസിൽ കഴിഞ്ഞ ദിവസം ആഴ്സണലിനെ തോൽപ്പിച്ച് ആണ് ഫൈനൽ ഉറപ്പിച്ചത്.