ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം. ഇന്ന് ഇംഗ്ലണ്ട് ഉയർത്തിയ 248 എന്ന വിജയലക്ഷ്യം ഇന്ത്യ 39ആം ഓവറിലേക്ക് മറികടന്നു. ശ്രേയസ് അയ്യറിന്റെയും ശുഭ്മൻ ഗില്ലിന്റെയും അക്സറിന്റെയും ഇന്നിങ്സ് ആണ് ഇന്ത്യക്ക് തുണയായത്.
ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിതിനെ നഷ്ടമായി. രോഹിത് വെറും 2 റൺസ് ആണ് എടുത്തത്. ജയ്സ്വാൾ 15 റൺസും എടുത്തു. 36 പന്തിൽ നിന്ന് 56 റൺസ് അടിച്ച് ശ്രേയസ് അയ്യർ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. 2 സിക്സും 9 ഫോറും ശ്രേയസ് അടിച്ചു.
ശുഭ്മൻ ഗിൽ അക്സർ പട്ടേലും കൂട്ടുകെട്ട് സമ്മർദ്ദം ഉയർത്താതെ ഇന്ത്യയെ ജയത്തിൽ എത്തിച്ചു. അക്സർ 47 പന്തിൽ 52 റൺസ് നേടി. ഗിൽ 96 പന്തിൽ 87 റൺസുമായി ടോപ് സ്കോറർ ആയി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 47.4 ഓവറിൽ 247ന് ഓളൗട്ട് ആവുകയായിരുന്നു.
ഇന്ന് ഡക്കറ്റും ഫിൽ സാൾട്ടും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. 8.4 ഓവറിൽ 75 റൺസ് അടിച്ച് നിൽക്കെ ഒരു റണ്ണൗട്ടിൽ ഓപ്പണിംഗ് ജോഡി പിരിഞ്ഞു. സാൾട്ട് ആണ് 26 പന്തിൽ 43 റൺസ് അടിച്ച് റണ്ണൗട്ട് ആയത്. പിന്നാലെ 32 റൺസ് എടുത്ത ഡക്കറ്റും റൺ ഒന്നും എടുക്കാതെ ബ്രൂകും ഹർഷിതിന്റെ പന്തിൽ ഔട്ട് ആയി.
ഇതിനു ശേഷം റൂട്ടും ബട്ലറും ചേർന്ന് ഇന്നിങ്സ് സാവധാനം പടുത്തു. 19 റൺസ് എടുത്ത റൂട്ടിനെ ജഡേജ എൽ ബി ഡബ്ല്യു ആക്കി. 52 റൺസ് എടുത്ത ബട്ലറിനെ അക്സർ പട്ടേലും പുറത്താക്കി.
5 റൺസ് എടുത്ത ലിവിങ്സ്റ്റണും ഹർഷിതിന്റെ പന്തിലാണ് പുറത്തായത്. ഹർഷിതും ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.