ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഐസിസി ടി20 റാങ്കിംഗിൽ വൻ കുതിച്ചുചാട്ടം നടത്തി. ഇംഗ്ലണ്ടിനെതിരെ നേടിയ റെക്കോർഡ് സെഞ്ച്വറി നേടിയ ശേഷം 38 സ്ഥാനങ്ങൾ കയറിയ അഭിഷേക് രണ്ടാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ഒന്നാം റാങ്കിൽ തുടരുന്നു, ഇന്ത്യൻ താരം 26 റേറ്റിംഗ് പോയിന്റുകൾ മാത്രം പിന്നിലാണ്. തിലക് വർമ്മ മൂന്നാം സ്ഥാനത്തും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഞ്ചാം സ്ഥാനത്തുമാണ്.