മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് ടൈറൽ മലാഷ്യ ലോണിൽ ക്ലബ് വിട്ടു. ഡച്ച് ക്ലബായ പി എസ് വി ഐന്തോവനാണ് താരത്തെ ലോണിൽ സൈൻ ചെയ്തത്. നേരത്തെ ബെൻഫിക്കയിൽ ചേരാൻ താരം ശ്രമിച്ചുരുന്നു എങ്കിലും അവസാന നിമിഷം ആ നീക്കം പരാജയപ്പെട്ടു.
2022 ൽ ഫെയ്നൂർഡിൽ നിന്ന് യുണൈറ്റഡിൽ ചേർന്ന 25 കാരനായ ഡച്ച് ഡിഫൻഡർ, കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.
തിരിച്ചെത്തിയതിനുശേഷം, മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് മലാഷ്യ കളിച്ചത്. താരം അമോറിമിന്റെ ടാക്റ്റിക്സിനോട് പൊരുത്തപ്പെടാനും പ്രയാസപ്പെട്ടു. ഡോർഗു, ഹെവൻ എന്നീ പുതിയ താരങ്ങളെ എത്തിച്ചതിനു പിന്നാലെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മലാസിയയെ ഒഴിവാക്കാൻ തീരുമാനിച്ചത്.