വലത് കാൽമുട്ടിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് (എസിഎൽ) പരിക്കേറ്റ ടോട്ടനം ഹോട്സ്പർ പ്രതിരോധ താരം റാഡു ഡ്രാഗുസിന് ദീർഘകാലത്തേക്ക് കളിക്കാൻ കഴിയില്ല. കഴിഞ്ഞയാഴ്ച സ്വീഡിഷ് ടീമായ എൽഫ്സ്ബോർഗിനെതിരെ സ്പർസ് 3-0 ന് യൂറോപ്പ ലീഗ് വിജയിച്ച മത്സരത്തിൽ ആയിരുന്നു റൊമാനിയൻ ഇന്റർനാഷണലിന് പരിക്കേറ്റത്. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
ഈ സീസണിൽ 28 മത്സരങ്ങളിൽ കളിച്ച ഡ്രാഗുസിന്റെ പരിക്ക് ടോട്ടൻഹാമിന്റെ വർദ്ധിച്ചുവരുന്ന പരിക്ക് ആശങ്കകൾക്ക് ആക്കം കൂട്ടുന്നു, ക്രിസ്റ്റ്യൻ റൊമേറോ, ഡെസ്റ്റിനി ഉഡോഗി, ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരിയോ എന്നിവരും ടീമിൽ നിന്ന് പരിക്ക് കാരണം പുറത്താണ്.