തങ്ങളുടെ ക്യാപ്റ്റനും ഇംഗ്ലീഷ് പ്രതിരോധ താരവുമായ മാർക് ഗുയിക്ക് ആയുള്ള ടോട്ടനം ഹോട്‌സ്പറിന്റെ വമ്പൻ ഓഫർ നിരസിച്ചു ക്രിസ്റ്റൽ പാലസ്. 24 കാരനായ താരത്തിന് ആയി 70 മില്യൺ യൂറോയിൽ അധികം വരുന്ന വമ്പൻ ഓഫർ ആണ് ടോട്ടനം മുന്നോട്ട് വെച്ചത്. എന്നാൽ താരത്തെ ഇപ്പോൾ വിൽക്കില്ല എന്നു പ്രഖ്യാപിച്ച പാലസ് ഓഫർ നിരസിച്ചു.
നിലവിൽ 12 മാസത്തെ കരാർ മാത്രമാണ് താരവും പാലസും തമ്മിലുള്ളത്. നേരത്തെ താരത്തിന്റെ കരാർ നീട്ടാനുള്ള പാലസ് ശ്രമങ്ങളും വിജയിച്ചിരുന്നില്ല. നിലവിൽ താരത്തിന് ആയി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ വലിയ ഓഫറും ആയി ടോട്ടനവും മറ്റ് ക്ലബുകളും വരും എന്ന് ഏതാണ്ട് ഉറപ്പാണ്. നിലവിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആയാണ് പാലസ് താരം കണക്കാക്കപ്പെടുന്നത്.