എഫ്.സി പോർട്ടോയുടെ സ്പാനിഷ് മധ്യനിര താരം നിക്കോ ഗോൺസാലസ് മാഞ്ചസ്റ്റർ സിറ്റിയിൽ. ഈ ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിയുന്ന സിറ്റി 60 മില്യൺ യൂറോ റിലീസ് ക്ളോസ് നൽകിയാണ് താരത്തെ സ്വന്തമാക്കുന്നത്. ഒരുമിച്ച് അല്ലാതെ ആവും സിറ്റി ഈ തുക പോർച്ചുഗീസ് ക്ലബിന് നൽകുക. മധ്യനിരയിൽ പരിക്കേറ്റ റോഡ്രിക്ക് പകരക്കാരനായി ആവും നിക്കോയെ സിറ്റി ഉപയോഗിക്കുക.
ഇന്ന് രാത്രിയുള്ള കളിയിൽ ഇതോടെ നിക്കോ കളിക്കില്ല. ഡെഡ്ലൈൻ ദിനമായ ഇന്ന് താരത്തിന് സിറ്റിയിൽ മെഡിക്കലിന് വിധേയമാകാനും പോർട്ടോ സമ്മതം നൽകി. ബാഴ്‌സലോണ അക്കാദമി താരമായ നിക്കോ ഗോൺസാലസിന്റെ ട്രാൻസ്ഫർ തുകയിൽ നിന്നു ഏതാണ്ട് 24 മില്യൺ യൂറോ ബാഴ്‌സലോണക്ക് ലഭിക്കും എന്നാണ് സൂചന. നിലവിൽ നാലു താരങ്ങൾക്ക് ആയി 210 മില്യൺ അധികം യൂറോയാണ് സിറ്റി ചിലവഴിച്ചത്.