ആഴ്സണൽ താരം ജോർജീന്യോ ബ്രസീൽ ക്ലബ് ഫ്ലാമെങ്കോയിൽ ചേരും. ഈ സീസണിന് ശേഷം കരാർ അവസാനിക്കുന്ന 33 കാരനായ ഇറ്റാലിയൻ താരം ഫ്രീ ഏജന്റ് ആയാവും ബ്രസീലിയൻ ക്ലബ്ബിൽ ചേരുക. 2023 ൽ ചെൽസിയിൽ നിന്നു ആഴ്സണലിൽ ചേർന്ന താരം സ്ക്വാഡ് താരമായി ക്ലബിന് നല്ല മുതൽക്കൂട്ടായിരുന്നു.
നിലവിൽ താരം ബ്രസീലിയൻ ക്ലബും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എങ്കിലും ജൂണിൽ ആവും താരം ആഴ്സണൽ വിടുക. ക്ലബ് ലോകകപ്പിന് മുമ്പ് മുൻ യൂറോ കപ്പ് ജേതാവിനെ ടീമിൽ എത്തിക്കാൻ തന്നെയാണ് ഫ്ലാമെങ്കോയുടെ ശ്രമം. താരത്തിന് ആയി ഫ്ലാമെങ്കോ ഓഫർ വെച്ചിരുന്നു എങ്കിലും താരത്തെ ജനുവരിയിൽ വിടാൻ ആഴ്സണൽ തയ്യാറായില്ല. ബ്രസീലിയൻ വംശജനായ ജോർജീന്യോ ബ്രസീലിൽ കളിക്കുന്നത് തന്റെ സ്വപ്നമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.