മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള (എംബിഎസ്ജി) കരാർ അവസാനിപ്പിച്ചതിന് ശേഷം സുമിത് രതി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് ചേക്കേറി. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഹൈലാൻഡേഴ്സിൽ തന്റെ കരിയർ വീണ്ടും നേരെയാക്കുക ആകും സുമിതിന്റെ ലക്ഷ്യം.
2019-20 ഐഎസ്എൽ സീസണിൽ എടികെക്ക് ഒപ്പം സുമിത് രതി ‘എമർജിംഗ് പ്ലെയർ ഓഫ് ദി ലീഗ്’ അവാർഡ്’ നേടിയിരുന്നു. എന്നിരുന്നാലും, സമീപ് വർഷങ്ങളിൽ മോഹൻ ബഗാന അവസരം കിട്ടാൻ താരം പാടുപെട്ടു. ബഗാൻ വിട്ട താരം ഏഴ് അവിസ്മരണീയ വർഷങ്ങൾക്ക് ക്ലബ്ബിന് നന്ദി പറഞ്ഞു.