സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ് മെക്സിക്കൻ ക്ലബ് മോണ്ടെറിയിൽ (റയാഡോസ്) ചേരുമെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഒരു പ്രാരംഭ കരാർ ഇതിനകം താരം ഒപ്പുവച്ചിട്ടുണ്ട്. ട്രാൻസ്ഫർ അന്തിമമാക്കാൻ റാമോസ് മെക്സിക്കോയിലേക്ക് പോകാൻ ഒരുങ്ങുകയാണ്.

സെവിയ്യയുമായി കരാർ അവസാനിപ്പിച്ച 38 കാരനായ വെറ്ററൻ ഒരു സൌജന്യ ട്രാൻസ്ഫറിൽ ആണ് ലിഗ എംഎക്സിലേക്ക് മാറുന്നത്. യൂറോപ്പിൽ തുടരാൻ റാമോസ് ആഗ്രഹിച്ചിരുന്നു എങ്കിലും നല്ല ഓഫറുകൾ ഒന്നും താരത്തെ തേടി വന്നില്ല.