ബെൻ ചിൽവെൽ ക്രിസ്റ്റൽ പാലസിലേക്ക് ലോണിൽ പോകും

Newsroom

20250203 083625
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ഡിഫൻഡർ ബെൻ ചിൽവെല്ലിനെ സീസണിന്റെ ശേഷിക്കുന്ന കാലയളവിലേക്കായി ലോണിൽ ഒപ്പിടാൻ ക്രിസ്റ്റൽ പാലസ് ധാരണയിലെത്തിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 27 കാരനായ താരം തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയനാകും, ട്രാൻസ്ഫർ വിൻഡോ ഇന്ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് അവസാനിക്കുന്നതിന് മുമ്പ് കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

1000817243

പരിക്കും ഒപ്പം ചെൽസിയുടെ പ്രീമിയർ ലീഗിലും യുവേഫ കോൺഫറൻസ് ലീഗ് സ്ക്വാഡുകളിൽ രജിസ്റ്റർ ചെയ്യാത്തതും കാരണം ഈ സീസണിൽ 45 മിനിറ്റ് മാത്രമെ ചിൽവെൽ കളിച്ചിരുന്നുള്ളൂ.

വാങ്ങാനുള്ള ഒരു ഓപ്ഷൻ ലോൺ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല, അതായത് സീസണിന്റെ അവസാനത്തിൽ ചിൽവെൽ ചെൽസിയിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ഇന്റർനാഷണലിന് രണ്ടര വർഷത്തേക്ക് കൂടി ചെൽസിയിൽ കരാർ ഉണ്ട്.