ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരെ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവിക്ക് ഒപ്പം മറ്റൊരു തിരിച്ചടി കൂടെ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റു. സാരമായ പരിക്കാണ് ലിസാൻഡ്രോക്ക് ഏറ്റത്. ഇന്ന് രണ്ടാം പകുതിയിൽ പരിക്കേറ്റ താരത്തെ സ്ട്രച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.
ലിസാൻഡ്രോക്ക് മുട്ടിനാണ് പരിക്കേറ്റത്. ആദ്യ സൂചനകൾ അനുസരിച്ച് ലിസാൻഡ്രോ ദീർഘാകാലം പുറത്തിരുന്നേക്കാം. എ സി എല്ലിന് പൊട്ടൽ ഉണ്ടെങ്കിൽ ലിസാൻഡ്രോക്ക് ഈ സീസൺ തന്നെ നഷ്ടമായേക്കും. കഴിഞ്ഞ സീസണിലും ലിസാൻഡ്രോ വലിയ പരിക്കിനെ നേരിടേണ്ടി വന്നിരുന്നു