ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടി20യിൽ ഇന്ത്യക്ക് 150 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 248 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 97 റൺസിന് ഓളൗട്ട് ആയി. ഇന്ത്യ ഇതോടെ പരമ്പര 4-1ന് സ്വന്തമാക്കി.
23 പന്തിൽ നിന്ന് 55 റൺസ് എടുത്ത സാൾട്ട് മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. സാൾട്ട് അല്ലാതെ ആകെ ബെതൽ ആണ് രണ്ട് അക്കം കണ്ടത്. ഇന്ത്യക്ക് ആയി അഭിഷേക് ശർമ്മ, വരുൺ, ശിവം ദൂബെ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി 3 വിക്കറ്റും നേടി.
ഇന്ന് അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കണ്ട മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ 247/9 റൺസ് ഇന്ത്യ എടുത്തു. അഭിഷേക് 54 പന്തിൽ 135 റൺസ് ആണ് എടുത്തത്. 13 സിക്സും 7 ഫോറും അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നു. അഭിഷേക് ഇന്ന് 37 പന്തിൽ നിന്ന് സെഞ്ച്വറി നേടി കൊണ്ട് ഇന്ത്യയുടെ ഏറ്റവും വേഗതയാർന്ന രണ്ടാം ടി20 സെഞ്ച്വറിയുടെ ഉടമയായി.
ഇന്ന് തുടക്കത്തിൽ സഞ്ജു സാംസൺ ഇന്ത്യക്ക് അറ്റാക്കിംഗ് തുടക്കമാണ് നൽകിയത്. സഞ്ജു 7 പന്തിൽ നിന്ന് 2 സിക്സും ഒരു ഫോറും അടക്കം 16 റൺസ് എടുത്തു.
പിന്നലെ വന്ന തിലക് വർമ്മ 15 പന്തിൽ 24 റൺസ് നേടി. 2 റൺസ് എടുത്ത സൂര്യ നിരാശപ്പെടുത്തി എങ്കിലും പിറകെ വന്ന ദൂബെ അറ്റാക്ക് തുടർന്നു. അദ്ദേഹം 13 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഹാർദിക് ആക്രമിച്ചു കളിക്കാൻ ശ്രമിച്ച് 9 റൺസിൽ പുറത്തായി.
റിങ്കുവിനും 9 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. അവസാനം വിക്കറ്റുകൾ വീണത് ഇന്ത്യയെ 250 കടക്കുന്നതിൽ നിന്ന് തടഞ്ഞു.
ഇന്ന് ആർച്ചർ 4 ഓവറിൽ 55 റൺസ് വഴങ്ങി. ഇംഗ്ലണ്ട് ബൗളർമാരി കാർസ് മാത്രമെ 10ന് താഴെ ഇക്കോണമിയിൽ ബൗൾ ചെയ്തിള്ളൂ. അദ്ദേഹം 3 വിക്കറ്റും നേടി.