അഭിഷേകിന്റെ താണ്ഡവം!! ഇന്ത്യക്ക് കൂറ്റൻ സ്കോർ!

Newsroom

Picsart 25 02 02 20 14 27 474
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ അവസാന ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കണ്ട മത്സരത്തിൽ 20 ഓവറിൽ ഇന്ത്യ 247/9 റൺസ് എടുത്തു. അഭിഷേക് 54 പന്തിൽ 135 റൺസ് ആണ് എടുത്തത്. 13 സിക്സും 7 ഫോറും അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നു. അഭിഷേക് ഇന്ന് 37 പന്തിൽ നിന്ന് സെഞ്ച്വറി നേടി കൊണ്ട് ഇന്ത്യയുടെ ഏറ്റവും വേഗതയാർന്ന രണ്ടാം ടി20 സെഞ്ച്വറിയുടെ ഉടമയായി.

Picsart 25 02 02 19 36 45 450

ഇന്ന് തുടക്കത്തിൽ സഞ്ജു സാംസൺ ഇന്ത്യക്ക് അറ്റാക്കിംഗ് തുടക്കമാണ് നൽകിയത്. സഞ്ജു 7 പന്തിൽ നിന്ന് 2 സിക്സും ഒരു ഫോറും അടക്കം 16 റൺസ് എടുത്തു.

പിന്നലെ വന്ന തിലക് വർമ്മ 15 പന്തിൽ 24 റൺസ് നേടി. 2 റൺസ് എടുത്ത സൂര്യ നിരാശപ്പെടുത്തി എങ്കിലും പിറകെ വന്ന ദൂബെ അറ്റാക്ക് തുടർന്നു. അദ്ദേഹം 13 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഹാർദിക് ആക്രമിച്ചു കളിക്കാൻ ശ്രമിച്ച് 9 റൺസിൽ പുറത്തായി.

റിങ്കുവിനും 9 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. അവസാനം വിക്കറ്റുകൾ വീണത് ഇന്ത്യയെ 250 കടക്കുന്നതിൽ നിന്ന് തടഞ്ഞു.

ഇന്ന് ആർച്ചർ 4 ഓവറിൽ 55 റൺസ് വഴങ്ങി. ഇംഗ്ലണ്ട് ബൗളർമാരി കാർസ് മാത്രമെ 10ന് താഴെ ഇക്കോണമിയിൽ ബൗൾ ചെയ്തിള്ളൂ. അദ്ദേഹം 3 വിക്കറ്റും നേടി.