ചരിത്രം പിറന്നു! ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ടി20 ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയാർന്ന രണ്ടാം സെഞ്ച്വറി നേടി. ഇന്ന് വാങ്കെഡെയിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് പ്രഹരിച്ച അഭിഷേക് വെറും 37 പന്തിലാണ് സെഞ്ച്വറി നേടിയത്.
പവർവ്പ്ലേയിൽ തന്നെ 17 പന്തിൽ അഭിഷേക് അർധ സെഞ്ച്വറിയിൽ എത്തിയിരുന്നു. അഭിഷേക് 10 സിക്സും 5 ഫോറും അടിച്ചു.
35 പന്തിൽ നിന്ന് ടി20 സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് അഭിഷേകിന് മുന്നിൽ ഉള്ളത്.