മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ലോൺ ആസ്റ്റൺ വില്ലയിൽ ചേരും എന്ന് ഉറപ്പായി. രണ്ട് ക്ലബ്ബുകളും ലോൺ കരാറിൽ ധാരണയിൽ എത്തി. വില്ല റാഷ്ഫോർഡിന്റെ ശമ്പളത്തിന്റെ 70% ത്തിലധികം നൽകും. കരാറിൽ 40 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു ബൈ ഓപ്ഷൻ ക്ലോസും ഉൾപ്പെടുന്നു, ഇത് വില്ലയ്ക്ക് സ്ഥിരമായി റാഷ്ഫോർഡിനെ സ്വന്തമാക്കാനുള്ള അവസരം നൽകുന്നു.
സ്ഥിരമായി നിൽക്കുക ആണെങ്കിൽ മൂന്നര വർഷത്തെ കരാറിൽ താരം ഈ സീസൺ അവസാനം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് മെഡിക്കൽ പരിശോധനകൾ ബുക്ക് ചെയ്തിട്ടുണ്ട്, നീക്കം ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്നും സ്ക്വാഡിൽ നിന്നും ഒഴിവാക്കിയിരുന്നു. ടീമിൽ ഇനി അവസരം ഉണ്ടാകില്ല എന്ന് ഉറപ്പായതിനാൽ കൂടെയാണ് റാഷ്ഫോർഡ് ക്ലബ് വിടുന്നത്.