ബോണ്മതിനെയും തോൽപ്പിച്ച് ലിവർപൂൾ കുതിപ്പ് തുടർന്നു

Newsroom

Picsart 25 02 01 22 39 40 816
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പ്രീമിയർ ലീഗിലെ അവരുടെ കുതിപ്പ് തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ ബോണ്മതിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബൗണ്മത് ഇന്ന് നന്നായി തുടങ്ങി എങ്കിലും 30ആം മിനുറ്റിൽ പെനാൽറ്റി ബൗണ്മതിന് തിരിച്ചടിയായി.

1000815424

പെനാൽറ്റി ലക്ഷ്യത്തിൽ എത്തി മൊ സലാ ലിവർപൂളിന് ലീഡ് നൽകി. അദ്ദേഹത്തിന്റെ 20ആം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 30ആം മിനുറ്റിൽ ബ്രൂക്സിലൂടെ ബൗണ്മത് സമനില നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.

രണ്ടാം പകുതിയിൽ 75ആം മിനുറ്റിൽ സലായുടെ ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ ലിവർപൂൾ 56 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബൗണ്മത് 40 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു.