ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നാടകീയ വിജയം നേടി പഞ്ചാബ് എഫ് സി. അവരുടെ വിജയമില്ലാത്ത ഏഴ് മത്സരങ്ങളുടെ യാത്രക്കും പഞ്ചാബ് ഇന്ന് അവസാനം കുറിച്ചു.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം, 49-ാം മിനിറ്റിൽ എഡ്ഗർ മെൻഡസ് ബെംഗളൂരുവിന് ലീഡ് നൽകി, പക്ഷേ പഞ്ചാബ് എഫ്‌സി വേഗത്തിൽ പ്രതികരിച്ചു. 55-ാം മിനിറ്റിൽ അസ്മിർ സുൽജിക് ഒരു പെനാൽറ്റി ഗോളാക്കി മാറ്റി, 79-ാം മിനിറ്റിൽ ഫിലിപ്പ് മിർസ്ൽജാക്ക് ഒരു റീബൗണ്ട് മുതലെടുത്ത് പഞ്ചാബിനെ മുന്നിലെത്തിച്ചു. സ്റ്റോപ്പേജ് സമയത്ത് രാഹുൽ ഭേക്കെയിലൂടെ ബെംഗളൂരു സമനില നേടി.
എന്നാൽ ലൂക്ക അവസാന നിമിഷം പഞ്ചാബ് എഫ്‌സിക്ക് ആവേശകരമായ വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ, പഞ്ചാബ് എഫ്‌സി 23 പോയിന്റുമായി ഐഎസ്‌എൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു, അതേസമയം ബെംഗളൂരു എഫ്‌സിക്ക് മുന്നോട്ട് പോകാനുള്ള അവസരം നഷ്ടമായി. ബെംഗളൂരുവിന്റെ തോൽവി പ്ലേ ഓഫിനായി പോരാടുന്ന ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ടീമുകൾക്ക് ആശ്വാസമാണ്.