ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ, പേസർ മുഹമ്മദ് ഷാമി മികച്ച നിലയിലേക്ക് വരികയാണ് എന്ന്യ്ം ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കാമെന്നും പറഞ്ഞു. നീണ്ട പരിക്കിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഷമി ഇതുവരെ പരമ്പരയിൽ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ.
“ഷമി വളരെ നന്നായി പന്തെറിയുന്നുണ്ട്. അദ്ദേഹം കഠിനമായി പരിശീലിക്കുന്നുണ്ട്. അദ്ദേഹം എങ്ങനെ പുരോഗിമിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്, കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം,” മോർക്കൽ പറഞ്ഞു.
ഇന്ത്യ ഇതിനകം തന്നെ പരമ്പര 3-1 ന് സ്വന്തമാക്കിയിട്ടുണ്ട്, അവസാന മത്സരത്തിൽ പരീക്ഷണം നടത്താൻ ആണ് സാധ്യത. ഷമിയുടെ ഒരേയൊരു പ്രകടനം മൂന്നാം ടി20യിൽ ആയിരുന്നു. അന്ന് അദ്ദേഹം വിക്കറ്റ് ഒന്നും നേടിയിരുന്നില്ല.