2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പരിക്കേറ്റ സയിം അയൂബിന് പകരക്കാരനായി പാകിസ്ഥാന്റെ സ്റ്റാർ ബാറ്റർ ബാബർ അസം ഓപ്പണറായി എത്തും. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റ് പാകിസ്ഥാനിലെ മൂന്ന് വേദികളിലും ദുബായിലെ ഒരു വേദിയിലുമായിരിക്കും നടക്കുക.
ബാബറോ സൗദ് ഷക്കീലോ ഫഖർ സമാനോടൊപ്പം ഓപ്പണർ ആകുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. ഒന്നാം നമ്പർ ഏകദിന ബാറ്റ്സ്മാൻ ആയ ബാബർ, ഏകദിനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൂടുതലും കളിച്ചിട്ടുള്ളത്.
ടി20യിൽ ഓപ്പണറായി തിളങ്ങിയിട്ടുള്ള ബാബർ അത് ഏകദിനത്തിലും ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ആണ്.