എഫ്സി പോർട്ടോയിൽ നിന്ന് 50 മില്യൺ യൂറോയ്ക്ക് ബ്രസീലിയൻ വിംഗർ വെൻഡേഴ്സൺ ഗലേനോയെ അൽ അഹ്ലി സ്വന്തമാക്കി. 27 കാരനായ അദ്ദേഹം ദീർഘകാല കരാറിൽ ഒപ്പുവച്ചു, പുതിയ ടീമിൽ ചേരാൻ ഈ വാരാന്ത്യത്തിൽ സൗദി അറേബ്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എഫ്സി പോർട്ടോയിൽ, ഗലേനോ 153 മത്സരങ്ങളിൽ നിന്ന്, 45 ഗോളുകൾ നേടുകയും 21 അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു. 2024 മാർച്ചിലാണ് അദ്ദേഹം ഏറ്റവും ഒടുവിൽ ബ്രസീലിയൻ ദേശീയ ടീമിനായി കളിച്ചത്.
അൽ അഹ്ലിയിൽ, റോബർട്ടോ ഫിർമിനോ, ഇവാൻ ടോണി, റിയാദ് മഹ്രെസ്, ഗാബ്രി വീഗ തുടങ്ങിയ പ്രമുഖ കളിക്കാരുടെ നിരയിലേക്കാണ് ഗലേനോ ചേരുന്നത്.