ഗാവി ബാഴ്സലോണയിൽ 2030 വരെയുള്ള കരാർ ഒപ്പുവെച്ചു

Newsroom

Picsart 25 01 31 19 35 24 797

ഗാവി ബാഴ്സലോണയിൽ കരാർ പുതുക്കി. 2030 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന കരാർ ആണ് ഗവി ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം പെഡ്രിയും ബാഴ്സലോണയിൽ ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട, വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ, സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്.

1000812844

2015 ൽ റയൽ ബെറ്റിസിൽ നിന്ന് ലാ മാസിയയിൽ ചേർന്ന ഗാവി, 2021 ൽ വെറും 17 വയസ്സുള്ളപ്പോൾ സീനിയർ അരങ്ങേറ്റം കുറിച്ചു. അന്ന് മുതൽ ബാഴ്‌സലോണയുടെ മിഡ്‌ഫീൽഡിലെ അവിഭാജ്യ ഘടകമാണ്. അദ്ദേഹം ക്ലബ്ബിനായി ഒമ്പത് ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്.