U19 ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ 9 വിക്കറ്റുകൾക്ക് ആണ് ഇന്ത്യൻ യുവതികൾ വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 113/8 എന്ന സ്കോർ മാത്രമെ നേടിയിരുന്നുള്ളൂ.

ഇംഗ്ലണ്ടിനായി 45 റൺസെടുത്ത ഡവിന പെരിൻ ടോപ് സ്കോറർ ആയി. ഇന്ത്യക്ക് ആയി വൈഷ്ണവി ശർമ്മ, പരുണിക എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ആയുശി 2 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ കമാലിനിയും തൃഷയും നല്ല തുടക്കം നൽകി. അവർ 9 ഓവറിൽ 60 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ ചേർത്തു. തൃഷ 29 പന്തിൽ നിന്ന് 35 റൺസ് എടുത്ത് പുറത്തായി.
കമാലിനി 50 പന്തിൽ 56 റൺസ് എടുത്തും ഒപ്പം സനിക 11 റൺസ് എടുത്തും ഇന്ത്യയെ 15ആം ഓവറിലേക്ക് വിജയത്തിലേക്ക് നയിച്ചു. ഫൈനലിൽ ഇനി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആകും നേരിടുക.