രക്ഷപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി!! ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരത്തിൽ വിജയം

Newsroom

Picsart 25 01 30 03 21 06 664

ഇന്ന് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ഉറപ്പായും വേണ്ടിയിരുന്ന മത്സരത്തിൽ ക്ലബ് ബ്രൂജെയെ പരാജയപ്പെടുത്താൻ സിറ്റിക്ക് ആയി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സിറ്റിയുടെ വിജയം.

1000810859

ഇന്ന് ആദ്യ പകുതിയിൽ സിറ്റി പിറകിൽ പോകുന്നതാണ് കാണാൻ ആയത്‌. ആദ്യ പകുതിയുടെ അവസാനം ഒനിദെക നേടിയ ഗോളിൽ ബ്രൂജ് മുന്നിൽ എത്തി. രണ്ടാം പകുതിയിൽ അവർക്ക് തിരികെവരാൻ ആയി.

53ആം മിനുറ്റിൽ കൊവാചിചിന്റെ ഗോഅലിൽ സിറ്റി സമനില നേടി. അധികം താമസിയാതെ ഒരു സെൽഫ് ഗോളികൂടെ സിറ്റി ലീഡ് എടുത്തു. 77ആം മിനുറ്റിൽ സവിഞ്ഞോയുടെ ഗോളോടെ സിറ്റി വിജയം ഉറപ്പിച്ചു.

8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി സിറ്റി ലീഗിൽ 22ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇനി പ്ലേ ഓഫ് കളിച്ചാകും സിറ്റി പ്രീ ക്വാർട്ടാറിലേക്ക് എത്തുക.