സ്പെയിൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ 2028 വരെ ചുമതലയിൽ തുടരും. ഡി ലാ ഫ്യൂന്റെ പുതിയ കരാറിൽ ഒപ്പുവെച്ചതായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രഖ്യാപിച്ചു. 2024 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും 2022-23 യുവേഫ നേഷൻസ് ലീഗിലും സ്പെയിനിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.

ലൂയിസ് എൻറിക് പോയതിനുശേഷം 2022 ൽ സ്പെയിന്റെ ചുമതലയേറ്റ ഡി ലാ ഫ്യൂന്റെ, സ്പെയിനിനെ ഫോമിലേക്ക് തിരികെയെത്തിച്ചു. അദ്ദേഹത്തിന്റെ മികവ് ഫിഫ ബെസ്റ്റ് കോച്ച് അവാർഡിനും ബാലൺ ഡി ഓറിനും അദ്ദേഹത്തിന് നാമനിർദ്ദേശങ്ങൾ നേടിക്കൊടുത്തു. അടുത്ത ലോകകപ്പ് സ്വന്തമാക്കുക ആകും സ്പാനിഷ് പരിശീലകന്റെ ലക്ഷ്യം.