ലാസ് വെഗാസിൽ ആൾട്ടൺ വിഗ്ഗിൻസിനെതിരായ ആദ്യ റൗണ്ടിലെ സ്റ്റോപ്പേജ് വിജയത്തോടെ ഇന്ത്യൻ ബോക്സർ നിഷാന്ത് ദേവ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. ജനുവരി 25 ന് ദി കോസ്‌മോപൊളിറ്റനിൽ ഡീഗോ പാച്ചെക്കോ vs. സ്റ്റീവ് നെൽസൺ അണ്ടർകാർഡിന്റെ ഭാഗമായി നടന്ന പോരാട്ടത്തിൽ ആണ് നിഷാന്ത് അരങ്ങേറിയത്.

2024 പാരീസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനൽ ഫിനിഷും 2023 ലെ ഐബിഎ ബോക്സിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെങ്കല മെഡലും നേടിയ നിഷാന്ത് പ്രൊഫഷണൽ സർക്യൂട്ടിലേക്ക് മാറാൻ അടുത്തിടെയാണ് തീരുമാനിച്ചത്. എഡ്ഡി ഹേണിന്റെ മാച്ച്‌റൂം ബോക്സിംഗുമായി അദ്ദേഹം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്, നിലവിൽ മുൻ പ്രൊഫഷണൽ ബോക്സർ റൊണാൾഡ് സിംസിന്റെ പരിശീലനത്തിലാണ് അദ്ദേഹം.