ചെന്നൈയിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ ജോസ് ബട്ലർ ഒരു നാഴികക്കല്ലിൽ എത്തി. ടി20യിൽ ഇന്ത്യയ്ക്കെതിരെ 600 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹം മാറി. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്ത ബട്ലർ 30 പന്തിൽ നിന്ന് രണ്ട് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 45 റൺസ് ഇന്നലെ നേടി. ഈ ഇന്നിംഗ്സിലൂടെ ഇന്ത്യയ്ക്കെതിരെ 24 മത്സരങ്ങളിൽ നിന്ന് 611 റൺസ് നേടിയ അദ്ദേഹം, 20 മത്സരങ്ങളിൽ നിന്ന് 592 റൺസ് നേടിയ വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരനെ മറികടന്നു.
ടി20യിൽ 150 സിക്സറുകൾ നേടുന്ന നാലാമത്തെ ബാറ്റ്സ്മാനായയും ബട്ലർ ഇന്നലെ മാറി. 131 മത്സരങ്ങളിൽ നിന്ന് 3502 റൺസുമായി 34 കാരനായ ബാറ്റ്സ്മാൻ ഇപ്പോൾ ടി20യിൽ എക്കാലത്തെയും മികച്ച റൺ സ്കോറർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.