യുവന്റസിനെ തോൽപ്പിച്ച് നാപോളി സീരി എയിലെ അവരുടെ ലീഡ് വർദ്ധിപ്പിച്ചു. നാപോളി യുവന്റസിനെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. സീരി എയിൽ അവർക്ക് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റിന്റെ ലീഡ് ഉണ്ട്. എന്നാൽ രണ്ടാമതുള്ള ഇന്റർ മിലാൻ 2 മത്സരം കുറവാണ്.
റാൻഡൽ കൊളോ മുവാനി തന്റെ അരങ്ങേറ്റ മത്സരത്തിൽ യുവന്റസിന് ആദ്യ പകുതിയിൽ ലീഡ് നൽകി. എന്നാൽ അതിനു ശേഷം, ആൻഡ്രെ-ഫ്രാങ്ക് സാംബോ ആൻഗുയിസയുടെ ഒരു ഹെഡറിലൂടെയും റൊമേലു ലുകാകുവിന്റെ പെനാൽറ്റിയിലൂടെയും നാപോളി മറുപടി നൽകി. ഇത് നാപോളിയുടെ തുടർച്ചയായ ഏഴാമത്തെ വിജയമായി മാറി. യുവന്റസിന്റെ ഈ സീസൺ സീരി എയിലെ ആദ്യ പരാജയമാണിത്. അവർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തിന് 16 പോയിന്റ് പിന്നിലാണ് അവർ.