മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാ മത്സരവും വിജയിക്കാൻ കഴിയുന്ന ടീമായി മാറണം എന്ന് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. ഇന്നലെ യൂറോപ്പ ലീഗിൽ റേഞ്ചേഴ്സിന് എതിരെ വിജയിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബ്രൂണോ. പരാജയങ്ങൾ സ്വാഭാവികമാണെന്ന് കരുതുന്ന നിലയിലേക്ക് ഞങ്ങൾ എത്തരുത് എന്നും ബ്രൂണോ പറഞ്ഞു.
“ഇത് മത്സരങ്ങൾ ജയിക്കാൻ ശീലിച്ച ഒരു വലിയ ക്ലബ്ബാണ്. കഠിനമായ സമയങ്ങളിൽ പോലും നമ്മുടെ ആരാധകർ ഒരിക്കലും തോൽവി ഒകെ ആണെന്ന് കരുതുന്ന അവസ്ഥയിലേക്ക് എത്തില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ടീം എല്ലാ കളികളും ജയിക്കണം,” ഫെർണാണ്ടസ് പറഞ്ഞു.
“ഇന്ന് വിജയം നേടുക എന്നത് പ്രധാനമായിരുന്നു. രണ്ട് അധിക മത്സരങ്ങൾ കളിക്കുന്നത് ഒഴിവാക്കൻ ഞങ്ങൾ ആദ്യ എട്ടിൽ ഇടം നേടണം,” അദ്ദേഹം കൂട്ടിച്ചേർത്തു.